നിങ്ങളുടെ ഷൂട്ട് നേരത്തെ കഴിഞ്ഞാൽ നിങ്ങൾക്ക് ലൊക്കേഷനിൽ അലമ്പ് കാണിക്കാം..!!! കിംഗ് ഓഫ് കൊത്തയുടെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചു ദുൽഖർ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഇന്ന് പാൻ ഇന്ത്യ സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുന്ന താരമാണ് ദുൽഖർ. അവസാനം പുറത്തിറങ്ങിയ സീതാരാമം എന്ന ചിത്രം വലിയ വിജയമാണ് കരസ്തമാക്കിയത്. ഇപ്പോൾ തന്റെ പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആണ് ദുൽഖർ. ഇപ്പോൾ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

   

നിങ്ങളുടെ സീൻ നേരത്തെ എടുത്തു കഴിഞ്ഞാൽ നിങ്ങൾക്ക് ആ സെറ്റിൽ ഒരു പ്രൊഡ്യൂസർ ആയി കറങ്ങി നടക്കനും അലമ്പ് കാണിക്കാനും എല്ലാം സാധിക്കും. ഇങ്ങനെ ആണ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ കുറിച്ചത്. ഷൂട്ടിംഗ് ലൊക്കേഷനിൽ കറങ്ങി നടക്കുന്നതും ക്യാമറയ്ക്ക് പിന്നിൽ പോയി ഫ്രെയിം നോക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചത്. കിങ് ഓഫ് കൊത്തയുടെ നിർമതാവ് കൂടി ആണ് ദുൽഖർ സൽമാൻ. ഷൂട്ടിംഗ് ഇടവേളകളിൽ ഒരുപാട് തമാശകൾ ഒപ്പിക്കുന്ന താരമാണ് ദുൽഖർ.

അത് ശരി വെക്കുന്നതാണ് ദുൽഖറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ പ്രശസ്ത സംവിധായക അഞ്ജലി മേനോന്റെ കമന്റ്. താങ്കൾ ഇപ്പോഴും വാക്കി ടോക്കി മോഷ്ടിച്ച് ക്രൂവിനു തെറ്റായ നിർദ്ദേശങ്ങൾ നൽകാറുണ്ടോ എന്നായിരുന്നു അഞ്ജലി മേനോന്റെ കമന്റ്. അഞ്ജലി മേനോനും ദുൽഖർ സൽമാനും ഒന്നിച്ച ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം വലിയ വിജയം ആയിരുന്നു.

ഈ സെറ്റിൽ ദുൽഖർ ഇതുപോലെ അലമ്പ് കാണിച്ചിരുന്നു എന്ന് ശെരി വെക്കുന്നതാണ് അഞ്ജലി മേനോന്റെ കമന്റ്‌. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമെന്റുകളുമായി എത്തുന്നത്. കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിനായിഒരുപാട് കാത്തിരിപ്പിലാണ് ആരാധകർ. ഈ സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും വരുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയകളിൽ വൈറലാകാറാണ് പതിവ്. അത്തരത്തിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ദുൽഖറിന്റെ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *