തൊഴിലുറപ്പ് പണിക്കിറങ്ങി ബിഗ്‌ബോസ് താരം ശാലിനി!!വീഡിയോ വൈറൽ.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ മോഹൻലാൽ ആണ് ഈ ഷോയുടെ അവതാരകൻ. ഒരുപാട് ആരാധകരുള്ളകേരളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ്‌ബോസ്. ഇതിലെ ഓരോ മത്സരാർത്ഥികൾക്കും പ്രത്യേകം ഫാൻസ് ഗ്രൂപ്പുകൾ ഉണ്ട്. ഇതുവരെ നാല് സീസണുകൾ കഴിഞ്ഞ ബിഗ്‌ബോസ് ഷോയുടെ എല്ലാ മത്സരാർത്തികൾക്കും ഒരുപാട് ആരാധകരാണ് ഉള്ളത്.

   

എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ശാലിനി നായർ പങ്കുവെച്ച് ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാവുന്നത്. ബിഗ് ബോസിലൂടെ മലയാളി പ്രേക്ഷകർക്കെല്ലാം പ്രിയങ്കരിയായി മാറിയ താരമാണ് ശാലിനി നായർ. അവതാരകയും വി ജെ യും ആയ ശാലിനി ബിഗ് ബോസിന് ശേഷമാണ് ശ്രദ്ധിക്കപ്പെടുന്നത്.

ശക്തമായ നിലപാടുകളിലൂടെ ജനപിന്തുണ നേടിയെടുത്ത താരമാണ് ശാലിനി നായർ. ബിഗ് ബോസിൽ നിന്നും പുറത്തായെങ്കിലും ഒരുപാട് ആരാധകർ നേടിയെടുക്കാൻ താരത്തിനായി. ഇപ്പോഴിതാ ശാലിനി പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. കണ്ണൂർ ജില്ലയിലെ ഒരു പ്രദേശത്ത് നിന്ന് താരം പങ്കുവെച്ച് വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

ഈ പ്രദേശത്തെ തൊഴിലുറപ്പ് ജോലിക്കാരോടൊപ്പം നിന്നുകൊണ്ട് പണിയെടുക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്. അവർക്കൊപ്പം തൂമ്പയെടുത്തു മണ്ണിൽ കിളച്ചും കളി തമാശകൾ പറഞ്ഞും അവരിൽ ഒരാളായി നിൽക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്. ഒരുപാട് പേരാണ് ഈ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. വളരെ മനോഹരമായി അവരോടൊപ്പം പാട്ടുപാടിയും പണിയെടുത്തു നിൽക്കുന്ന ശാലിനിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *