പുത്തൻ ലുക്കിൽ പുതിയ നൃത്തച്ചുവടുകളുമായി ദിൽഷ പ്രസന്നൻ.

ബിഗ് ബോസ് എന്ന ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ വ്യക്തിയാണ് ദിൽഷാ പ്രസന്നൻ. ബിഗ് ബോസ് നാലാം സീസണിലെ വിജയി ആണ് ദിൽഷ. എന്നാൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആണ് ദിൽഷ കടന്നു വരുന്നത്.ബിഗ്‌ബോസിലൂടെ ആണ് ശ്രെദ്ധേയ ആവുന്നത്. ബിഗ് ബോസിനു ശേഷവും ഇതിലെ മത്സരാർത്ഥികൾ സോഷ്യൽ മീഡിയകളിൽ ചർചയാകുന്നുണ്ട്.

   

ഇതിൽപ്രധാനപ്പെട്ട വ്യക്തിയാണ് ദിൽഷ പ്രസന്നൻ.പാരമ്പരക്ക് ശേഷവും സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ദിൽഷ. താരം പുതിയ ചിത്രങ്ങളും നൃത്തചുവടുകളുമായി സോഷ്യൽ മീഡിയകളിൽ താരംഗമാവാറുണ്ട്. അത്തരത്തിൽ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ദിൽഷ. സാരിയിൽ ആടയാഭരണങ്ങൾ അണിഞ്ഞാണ് താരം എത്തിയിരിക്കുന്നത്.

ചിത്രങ്ങളോടൊപ്പംഒരു ഡാൻസ് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ഇരുവർ എന്ന മോഹൻലാൽ ചിത്രത്തിലെ നറുമുഖയേ എന്ന ഗാനത്തിനാണ് അസാധ്യ മെയ്‌വഴക്കത്തോടെ താരം ചുവടു വെച്ചിട്ടുള്ളത്. ഞാൻ മറ്റാരെക്കാളും മികച്ചതായി ഡാൻസ് ചെയ്യാൻ അല്ല ശ്രമിക്കുന്നത്. ഞാൻ എന്നെക്കാൾ നന്നായി ഡാൻസ് കളിക്കാനാണ് ശ്രമിക്കുന്നത് എന്ന തലക്കെട്ടോടെ ആണ് ദിൽഷ വീഡിയോ പങ്കുവെച്ചത്.

വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകംഏറ്റെടുത്തിരിക്കുകയാണ്ആരാധകർ. ഈയടുത്ത കാലത്ത് ഒരുപാട് സൈബർ ആക്രമണങ്ങൾ ആണ് ദിൽഷക്ക് വന്നത്. അതിനെയെല്ലാം തരണം ചെയ്താണ് ദിൽഷ മുന്നേറുന്നതും. പുതിയ വീഡിയോക്ക് ഒരുപാട് കാഴ്ചക്കാരാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *